---
title: "ജനവാസ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യണം; കോണ്‍ഗ്രസ്സ് കമ്മിറ്റി "
english_title: "Garbage must be removed from the residential area; Congress Committee at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101743/garbage-must-be-removed-from-the-residential-area-congress-committee-at-perambra"
published_at: "2023-03-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406d52c6afca_1_kanal.JPG"
keywords: []
---

# ജനവാസ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യണം; കോണ്‍ഗ്രസ്സ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര** : ജനവാസ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര** : ജനവാസ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

കുറ്റ്യാടി ജലസേചന പദ്ധതിയില്‍ ഇടതുകര മെയിന്‍ കനാലിന്റെ കല്‍പ്പത്തൂരില്‍ കൂളിക്കണ്ടി പാലത്തിന് സമീപം കനാല്‍ തുറന്നപ്പോള്‍ ഒഴുകിയെത്തിയ മാലിന്യം അധികൃതര്‍ കനാലിനിരുവശവും ശേഖരിച്ചു വച്ചത് ജനജീവിതം ദു:സ്സഹമാക്കുന്നു.

സമീപ പ്രദേശത്ത് വസിക്കുന്നവര്‍ ദുര്‍ഗന്ധവും പൊടിശല്യവും കൊണ്ട് വളരെയധികം ബുദ്ധിമുട്ടുകയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍.

കനാല്‍ തുറന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യാത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 17-ാം വാര്‍ഡ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണെന്നും യോഗത്തില്‍ പറഞ്ഞു.

രബിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഷിജു കെ ദാസ്, നാജി കാരെക്കണ്ടി, കെ.വി. ശശികുമാര്‍, ബാബു പാറെക്കണ്ടി, ഇ.പി. ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101743/garbage-must-be-removed-from-the-residential-area-congress-committee-at-perambra)