---
title: "സ്ത്രീ സമത്വം രക്ത ദാനത്തിലൂടെയും; വനിതാ ദിനത്തില്‍ വനിതകള്‍ക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "Women's equality through blood donation; A blood donation camp is organized for women on Women's Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101808/womens-equality-through-blood-donation-a-blood-donation-camp-is-organized-for-women-on-womens-day-at-perambra"
published_at: "2023-03-07T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640714a844cfe_1_blood.jpg"
keywords: []
---

# സ്ത്രീ സമത്വം രക്ത ദാനത്തിലൂടെയും; വനിതാ ദിനത്തില്‍ വനിതകള്‍ക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** ** പേരാമ്പ്ര**: വനിതാ ദിനത്തില്‍ വനിതകള്‍ക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര**: വനിതാ ദിനത്തില്‍ വനിതകള്‍ക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 ന് കാലിക്കറ്റ് ഡിഫന്‍സ് വനിതാ വിംഗ് ആയ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ്  കെയര്‍ ക്യൂന്‍സിന്റെ നേതൃത്ത്വത്തില്‍ പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ്  കോളേജുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സ്ത്രീ സമത്വം രക്ത ദാനത്തിലൂടെയും. രക്തദാനം ചെയ്യാന്‍ സന്നദ്ധരായ എല്ലാ വനിതകള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് കാലിക്കറ്റ് ഡിഫന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  90 74 07 02 76,  95 67 59 15 35 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101808/womens-equality-through-blood-donation-a-blood-donation-camp-is-organized-for-women-on-womens-day-at-perambra)