---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2023 - 2024 വര്‍ഷത്തെ ബജറ്റ് അവതരണം നടത്തി "
english_title: "Nochad Gram Panchayat presented the budget for the year 2023-2024"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101810/nochad-gram-panchayat-presented-the-budget-for-the-year-2023-2024"
published_at: "2023-03-07T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64071c7983258_1_bajatt.jpg"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2023 - 2024 വര്‍ഷത്തെ ബജറ്റ് അവതരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2023 - 2024 വര്‍ഷത്തെ ബജറ്റ് അവതരണം നടത്തി.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2023 - 2024 വര്‍ഷത്തെ ബജറ്റ് അവതരണം നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ഭരണ സമിതിയുടെ മൂന്നാമത് ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അധ്യക്ഷത വഹിച്ചു.

കാര്‍ഷിക മേഖലക്ക് മുഖ്യപരിഗണന നല്‍കുന്ന ബഡ്ജറ്റില്‍ തോടുകളുടെ സംരക്ഷണത്തിനും നെല്‍കൃഷിവികസനത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ലഭ്യത ഉറപ്പ് വരുന്നതിനായി തൊഴില്‍ സേനയും, കാര്‍ഷിക നേഴ്‌സറിയും രൂപീകരിക്കുന്നതാണ്.

വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ദ്ദിപ്പിച്ച് പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനം വര്‍ദ്ദിപ്പിച്ച് സ്വയം പര്യാപതതനേടും. ദാരിദ്ര നിര്‍മ്മാര്‍ജന ലക്ഷ്യം കൈവരിക്കുന്നതില്‍ നൊച്ചാട് പഞ്ചായത്ത് ഏറെ മുന്നിലാണെങ്കിലും കേവല ദാരിദ്രം ഒറ്റപ്പെട്ട ഇടങ്ങളില്‍ കാണുന്നുണ്ട് ഇത് പരിഹരിക്കുന്നതിനായുള്ള ഇടപെടല്‍ ഉണ്ടാവും.

അടച്ചുറപ്പുളള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് ഭവന പദ്ധതിയിലൂടെ അര്‍ഹതയുള്ള മുഴുവനാളുകള്‍ക്കും വീട് നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദധതിക്ക് മുഖ്യപരിഗണന നല്‍ക്കും.

പട്ടിക ജാതി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ആരോഗ്യ, വിദ്യാഭ്യാസ, കലാ സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഗര്‍ഭിണികളുടെയും, കുട്ടികളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും സംരക്ഷണം ഉറപ്പ് വരുത്തും.

ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കും. ഭിന്ന ശേഷിക്കാരുടെയും, വയോജനങ്ങളുടെയും പരിരക്ഷ ഉറപ്പു വരുത്തും.

വൃത്തിയും വെടുപ്പുമുള്ള പഞ്ചായത്തിനായി ശുചിത്വ മേഖലക്ക് ഊന്നല്‍ നല്‍കും. ഭരണ നടപടികള്‍ ജനസൗഹൃദവും സുതാര്യവും മാക്കാന്‍ ഓണ്‍ലൈന്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. തുടങ്ങിയവയാണ് ബജറ്റില്‍ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101810/nochad-gram-panchayat-presented-the-budget-for-the-year-2023-2024)