---
title: "പക്ഷികള്‍ക്ക് ദാഹജലമൊരുക്കി സര്‍ഗ എടവരാട് "
english_title: "Sarga Edavarad by providing thirsty water for the birds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101838/sarga-edavarad-by-providing-thirsty-water-for-the-birds"
published_at: "2023-03-07T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407408f6d672_OBIT_CARD_JPG.JPG"
keywords: []
---

# പക്ഷികള്‍ക്ക് ദാഹജലമൊരുക്കി സര്‍ഗ എടവരാട് 

> **Lead Summary:** **പേരാമ്പ്ര:** പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ ഒരു കുടം വെള്ളം നമ്മളും വെയ്ക്കണം എന്ന ആശയം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് പറവകള്‍ക്കൊരു നീര്‍കുടം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

## Article Content

**പേരാമ്പ്ര:** പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ ഒരു കുടം വെള്ളം നമ്മളും വെയ്ക്കണം എന്ന ആശയം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് പറവകള്‍ക്കൊരു നീര്‍കുടം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

എടവരാട് തൊടുവയില്‍ മുക്കില്‍ വെച്ച് സര്‍ഗ പ്രസിഡന്റ് ഇ.പി ആനന്ദ് ഉദ്ഘാടനം നിര്‍വഹിച്ചു.

സര്‍ഗ അംഗങ്ങളായ മുനീര്‍ മണ്ണില്‍, ശ്രീനേഷ്, പി.ടി മുര്‍ഷിദ്, ശ്രീലേഷ്, ശബരി, അശ്വിന്‍ കൃഷ്ണ, രഞ്ജിത്ത്, പി.ടി ആനന്ദ്, ഇ ശരത്, ഷറഫുദ്ദീന്‍, ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.

ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന പറവകള്‍ക്ക് ഒരു കുടം ജലം കരുതുകയാണിവിടെ സര്‍ഗ എടവരാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101838/sarga-edavarad-by-providing-thirsty-water-for-the-birds)