---
title: "പുരവളപ്പില്‍ അയ്യൂബിന് സ്‌നേഹവീടൊരുക്കി തറമ്മല്‍ മഹല് കമ്മറ്റി "
english_title: "The Tharmamal Mahal Committee prepared a loving home for Ayub at Puravalap"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101845/the-tharmamal-mahal-committee-prepared-a-loving-home-for-ayub-at-puravalap"
published_at: "2023-03-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407478dea709_OBIT_CARD_JPG.JPG"
keywords: []
---

# പുരവളപ്പില്‍ അയ്യൂബിന് സ്‌നേഹവീടൊരുക്കി തറമ്മല്‍ മഹല് കമ്മറ്റി 

> **Lead Summary:** **അരിക്കുളം: **കാരയാട് തറമ്മല്‍ അങ്ങാടിയിലെ പുരവളപ്പില്‍ അയ്യൂബിന് ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം. ടാര്‍പോളിന്‍ഷീറ്റ് വലിച്ച് കെട്ടിയ കുടിലില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് അദ്‌ദേഹത്തിനും കുടുംബത്തിനും ഇനി സ്വസ്ഥമായി ഉറങ്ങാം.

## Article Content

**അരിക്കുളം: **കാരയാട് തറമ്മല്‍ അങ്ങാടിയിലെ പുരവളപ്പില്‍ അയ്യൂബിന് ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം. ടാര്‍പോളിന്‍ഷീറ്റ് വലിച്ച് കെട്ടിയ കുടിലില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് അദ്‌ദേഹത്തിനും കുടുംബത്തിനും ഇനി സ്വസ്ഥമായി ഉറങ്ങാം.

കാരയാട് തറമ്മല്‍ അങ്ങാടി മഹല് കമ്മറ്റിയാണ് അയ്യൂബിന് സ്‌നേഹഭവനം ഒരുക്കിയത്. കോഴിപ്പുറത്ത് ഷെരീഫ് ചെയര്‍മാനും തറമ്മല്‍ അബ്ദുല്‍ സലാം കണ്‍വീനറും പി.ടി അബ്ദുള്ള കുട്ടി ഹാജി ട്രഷറുമായ കമ്മറ്റിയാണ് വീട് നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.

നാല് മാസം കൊണ്ട് തന്നെ വീട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു. നാട്ടിലും വിദേശത്തുമുള്ള ആളുകളുടെ സഹായം വീട് നിര്‍മ്മാണത്തിന് സഹായകമായി. എഴര ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്.

മഹല് കമ്മറ്റി പ്രസിഡന്റ് ടി.പി പര്യയി കുട്ടി ഹാജി ഇന്ന് കുടുബത്തിന് താക്കോല്‍ കൈമാറി. മഹല് സെക്രട്ടറി എം.പി അബ്ദുല്‍ മജിദ് ഹാജി, പി.ടി അബ്ദുള്ളക്കുട്ടി ഹാജി, കോഴിപ്പുറത്ത് ഷെരീഫ്, തറമ്മല്‍ അബ്ദുല്‍ സലാം, ഇ.കെ ബഷീര്‍, അമ്മത് പൊയിലങ്ങല്‍, എന്‍.കെ അഷ്‌റഫ്, അസീസ് സഖാഫി, അസീഫ് പുരവളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101845/the-tharmamal-mahal-committee-prepared-a-loving-home-for-ayub-at-puravalap)