---
title: "പാചകവാതക വില വര്‍ദ്ധനവ്; മഹിളാ അസോസിയേഷന്‍ ധര്‍ണയും പ്രകടനവും സംഘടിപ്പിച്ചു"
english_title: "Increase in cooking gas prices; Mahila Association organized dharna and demonstration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101928/increase-in-cooking-gas-prices-mahila-association-organized-dharna-and-demonstration-at-perambra"
published_at: "2023-03-08T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640815f703b92_1_mma.jpg"
keywords: []
---

# പാചകവാതക വില വര്‍ദ്ധനവ്; മഹിളാ അസോസിയേഷന്‍ ധര്‍ണയും പ്രകടനവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കേന്ദ്രസര്‍ക്കാരിന്റെ പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ധര്‍ണയും പ്രകടനവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കേന്ദ്രസര്‍ക്കാരിന്റെ പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ധര്‍ണയും പ്രകടനവും സംഘടിപ്പിച്ചു.

മഹിളാ അസോസിയേഷന്‍ നൊച്ചാട് സൗത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയത്.

ഏരിയ കമ്മിറ്റി അംഗം എം.കെ നളിനി ധര്‍ണ ഉദ്ഘാടനം ചെയ്തു.

വില്ലേജ് സെക്രട്ടറി പ്രഭാശങ്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സലില അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഇ. വത്സല സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101928/increase-in-cooking-gas-prices-mahila-association-organized-dharna-and-demonstration-at-perambra)