---
title: "മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു "
english_title: "A student died in a collision between a bike and an auto in Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101941/a-student-died-in-a-collision-between-a-bike-and-an-auto-in-mepayyur"
published_at: "2023-03-08T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408262c4f3be_1_auto.jpg"
keywords: []
---

# മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി :** മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു.

## Article Content

**കൊയിലാണ്ടി :** മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ പാലിയേറ്റീവ് കെയറിന് മുമ്പിലാണ് അപകടമുണ്ടായത്.

മേപ്പയ്യൂരില്‍ നിന്ന് നരക്കോട് ഭാഗത്തെക്ക് പോകുകയായിരുന്ന സ്‌കൂട്ടിയും മേപ്പയ്യൂര്‍ ഭാഗത്തെക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അമല്‍ കൃഷ്ണയാണ് മരണപ്പെട്ടത്. മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന രയരോത്ത് മീത്തല്‍ ബാബുവിന്റെ മകനാണ്.

മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101941/a-student-died-in-a-collision-between-a-bike-and-an-auto-in-mepayyur)