---
title: "പൂനത്ത് നെല്ലിശ്ശേരി യുപി സ്‌ക്കൂള്‍ വാര്‍ഷികാഘോഷം സമാപിച്ചു "
english_title: "Poonath Nellissery UP School Annual Celebration concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101951/poonath-nellissery-up-school-annual-celebration-concluded"
published_at: "2023-03-08T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64082c617d559_1_poonam.jpg"
keywords: []
---

# പൂനത്ത് നെല്ലിശ്ശേരി യുപി സ്‌ക്കൂള്‍ വാര്‍ഷികാഘോഷം സമാപിച്ചു 

> **Lead Summary:** **കോട്ടൂര്‍ : **പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം ആരവ് 2023 വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയോടെ സമാപിച്ചു.

## Article Content

**കോട്ടൂര്‍ : **പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം ആരവ് 2023 വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയോടെ സമാപിച്ചു.

ഡോക്യുമെന്ററി പ്രദര്‍ശനം, എക്‌സിബിഷന്‍, സാംസ്‌കാരിക സമ്മേളനം, നഴ്‌സറി കലോത്സവം, മറ്റ് കലാപരിപാടികള്‍ എന്നിവയാണ് നടന്നത്.

സാംസ്‌കാരിക സമ്മേളനം കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബുഷ്‌റ മുചൂട്ടില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാക്കളായ റിദഫാത്തിമ, ഹാമിസുല്‍ ഫുആദ് എന്നിവരെ ആദരിച്ചു.

പ്രശസ്ത കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.

പ്രധാന അധ്യാപകന്‍ ഇ. ബഷീര്‍, സിജിത്ത്, കെ. ഷൈന്‍, സിറാജ്, എം.കെ. അബ്ദുസമദ്, ഷുക്കൂര്‍ തയില്‍, എം. ബഷീര്‍, വിനോദ്, വി.എം. മുഹമ്മദലി, കെ.കെ. ഷംസുദ്ദീന്‍, സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101951/poonath-nellissery-up-school-annual-celebration-concluded)