---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രോത്സവം കൊടിയേറി"
english_title: "Cheruvannur Kakkaramuk celebrates Bhagwati temple festival with flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101979/cheruvannur-kakkaramuk-celebrates-bhagwati-temple-festival-with-flag"
published_at: "2023-03-08T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640851119bbd8_1_kkw.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

> **Lead Summary:** ** ആവള : **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി.

## Article Content

** ആവള : **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി.

മാര്‍ച്ച് 12,13,14 തിയ്യതികളിലാണ് ഉത്സവം നടക്കുക.

12 ന് നട്ടത്തിറവെള്ളാട്ട്, വലിയമുത്തപ്പന്‍ വെള്ളാട്ട്, 13 ന് പ്രധാന ഉത്സവം ഇളനീര്‍ കുലവരവ്, അന്നദാനം, മുടിവരവ്, താലപ്പൊലി, പൂക്കലശം വരവ്, മുത്തപ്പന്‍, ഭഗവതി, ഗുളികന്‍, കുട്ടിച്ചാത്തന്‍, നാഗകാളി, കാളി എന്നീ തിറ വെള്ളാട്ടുകളും നടക്കും.

കനലാട്ടം, ഗുരുസി, ഭൂമിക്കാരുടെ വെള്ളാട്ട് എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ കൈകൊട്ടികളി, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും ഉത്സവത്തിന്റെ ഭാഗമായ് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101979/cheruvannur-kakkaramuk-celebrates-bhagwati-temple-festival-with-flag)