---
title: "തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌കൂള്‍ ബിആര്‍സി ക്ലാസ് റൂമിലേയ്ക്ക് നവജീവന്‍ ട്രസ്റ്റ് ഷെല്‍ഫ് കൈമാറി "
english_title: "Thrikutissery Govt: UP School BRC class room Navajeevan Trust handed over shelf "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101988/thrikutissery-govt-gup-school-brc-class-room-navajeevan-trust-handed-over-shelf"
published_at: "2023-03-08T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64085f1328b78_1_thakkol.jpg"
keywords: []
---

# തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌കൂള്‍ ബിആര്‍സി ക്ലാസ് റൂമിലേയ്ക്ക് നവജീവന്‍ ട്രസ്റ്റ് ഷെല്‍ഫ് കൈമാറി 

> **Lead Summary:** **കൂട്ടാലിട: **തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌ക്കൂള്‍ ബിആര്‍സി ക്ലാസ് റൂമിലേയ്ക്ക് നവജീവന്‍ ട്രസ്റ്റ് ഷെല്‍ഫ് കൈമാറി.

## Article Content

**കൂട്ടാലിട: **തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌ക്കൂള്‍ ബിആര്‍സി ക്ലാസ് റൂമിലേയ്ക്ക് നവജീവന്‍ ട്രസ്റ്റ് ഷെല്‍ഫ് കൈമാറി.

അംഗവൈക്യല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ബിആര്‍സി ഒരുക്കിയ ക്ലാസ് റൂമിലേയ്ക്ക് ആവശ്യമായ ഷെല്‍ഫുകളുടെ താക്കോലാണ് കൈമാറിയത്.

കോട്ടൂര്‍ നവജീവന്‍ ചാരിറ്റബള്‍ ആന്റ് എജ്യുക്കേണല്‍ ട്രസ്റ്റ് ചെയര്‍മാര്‍ ഇ. ഗോവിനന്ദന്‍ നമ്പീശന്‍ ബിആര്‍സി ചാര്‍ജ്ജുള്ള ടി.എം. സിനിക്ക് താക്കോല്‍ കൈമാറി.

ചടങ്ങില്‍ സ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ പി.പി സുധീര്‍ രാജ് അദ്ധ്യക്ഷത വഹിച്ചു.

ടി.എം .പ്രകാശന്‍, സുരേഷ് പാര്‍വ്വതീപുരം, പി. രമേശ്, കെ.പി. നാരായണന്‍, ധര്‍മ്മരാജന്‍ മുല്ലപ്പള്ളി, ഷീബ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101988/thrikutissery-govt-gup-school-brc-class-room-navajeevan-trust-handed-over-shelf)