---
title: "പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ്; വിദ്യാര്‍ത്ഥികള്‍ കാര്‍ഡുകള്‍ അയച്ചു "
english_title: "Puzhithode - Western Road; Students sent cards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102049/puzhithode-western-road-students-sent-cards"
published_at: "2023-03-08T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408aaa7be15a_OBIT_CARD_JPG.JPG"
keywords: []
---

# പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ്; വിദ്യാര്‍ത്ഥികള്‍ കാര്‍ഡുകള്‍ അയച്ചു 

> **Lead Summary:** **പേരാമ്പ്ര: **പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ല പാത പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ വനഭൂമി വിട്ടു കിട്ടുന്നതിന് ഇടപെടണമെന്ന് ആവശ്യവുമായി കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പ്രസിഡണ്ടിനും, പ്രധാനമന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും തപാല്‍ കാര്‍ഡുകള്‍ അയച്ചു.

## Article Content

**പേരാമ്പ്ര: **പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ല പാത പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ വനഭൂമി വിട്ടു കിട്ടുന്നതിന് ഇടപെടണമെന്ന് ആവശ്യവുമായി കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പ്രസിഡണ്ടിനും, പ്രധാനമന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും തപാല്‍ കാര്‍ഡുകള്‍ അയച്ചു.

പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി വയനാട്ടില്‍ നടത്തുന്ന റിലേ സമരത്തിനും നിയമ പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാര്‍ഡുകള്‍ അയച്ചത്.

കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളും കാര്‍ഡുകള്‍ അയയ്ക്കല്‍ ക്യാമ്പയിനില്‍ പങ്കാളികളായി.

യോഗത്തില്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സന്ധ്യ, പടിഞ്ഞാറത്തറ ചുരമില്ല പാത കര്‍മ്മസമിതി കണ്‍വീനര്‍ മാത്യു പേഴത്തിങ്കല്‍, കര്‍മസമിതി ഭാരവാഹികളായ ജോബി ഇലന്തൂര്‍, സെമിലി സുനില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102049/puzhithode-western-road-students-sent-cards)