---
title: "ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി "
english_title: "Durga Bhavati temple festival at Cherimangad "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102078/durga-bhavati-temple-festival-at-cherimangad"
published_at: "2023-03-08T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640992b2937cc_1_che.jpg"
keywords: []
---

# ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **കൊയിലാണ്ടി: **ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച പുലര്‍ച്ചെ കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രം മേല്‍ശാന്തി കലേഷ്മണി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

## Article Content

**കൊയിലാണ്ടി: **ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച പുലര്‍ച്ചെ കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രം മേല്‍ശാന്തി കലേഷ്മണി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കൊടിയേറ്റത്തിന് ശേഷം അതിരാവിലെയും രാത്രിയും കരിമരുന്ന് പ്രയോഗം, ഉച്ചക്ക് ,അന്നദാനം എന്നിവ നടന്നു. 9 ന് വ്യാഴാഴ്ച തായമ്പക അരങ്ങേറ്റം, പ്രകാശന്‍ മേലൂര്‍ (തലശ്ശേരി)യുടെ ആദ്ധ്യാത്മിക പ്രഭാഷണം, 10 ന് നരസിംഹാനന്ദ സ്വാമികളുടെ പ്രഭാഷണം, 11 ന് ആശ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതാര്‍ച്ചന, പ്രഭാകരന്‍ പുന്നശ്ശേരിയുടെ ഓട്ടന്‍തുള്ളല്‍ ഉണ്ടാകും.

12 ന് അഭിലാഷിന്റെ തായമ്പക, സന്ധ്യാ ദീപുവിന്റെ നൃത്താവിഷ്‌കാരം, മധു നിലാവ് ഫെയിം സുസ്മിതയുടെ ഗാനമേള, 13 ന് പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി, വൈകീട്ട് ചെറിയ വിളക്ക് ദിവസം ചെറുതാഴം ചന്ദ്രന്റെ തായമ്പക, കൊച്ചിന്‍ സില്‍വര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന കോമഡി മെഗാഷോ ഉണ്ടാകും.

14 ന് വലിയ വിളക്ക് ദിവസം ആഘോഷവരവുകള്‍, പൂIത്താലപ്പൊലി, ശുകപുരം രാധാകൃഷ്ണന്റെ തായമ്പക, പിന്നണി ഗായകന്‍ മധു ബാലകൃഷ്ന്‍ നയിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, 15 ന് അവസാന ദിവസം നാന്ദകത്തോടു കൂടി താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളര്‍ ഡിസ്‌പ്ലേ എന്നിവ നടക്കും. ഏപ്രില്‍ 7ന് വെള്ളിയാഴ്ച ചെറിയമങ്ങാട് കോട്ടയില്‍ സര്‍പ്പബലി നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102078/durga-bhavati-temple-festival-at-cherimangad)