---
title: "ലോക വനിത ദിനത്തില്‍ ഡോക്ടറേറ്റ് നേടിയ മിഥുന്‍ രാജിനെ ആദരിച്ചു "
english_title: "Mithun Raj, who received her doctorate, was honored on International Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102123/mithun-raj-who-received-her-doctorate-was-honored-on-international-womens-day"
published_at: "2023-03-09T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640975d12823a_1_wa.jpg"
keywords: []
---

# ലോക വനിത ദിനത്തില്‍ ഡോക്ടറേറ്റ് നേടിയ മിഥുന്‍ രാജിനെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ലോക വനിതദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ലോക വനിതദിനം ആചരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

പി. ബാലന്‍ അടിയോടി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര സി.ഐ. ബിനു തോമസ് മുഖ്യ പ്രഭാഷണവും നടത്തി.

ചടങ്ങില്‍ ഡോക്ടറേറ്റ് നേടിയ എരവട്ടൂരിലെ മിഥുന്‍ രാജിനെ ആദരിച്ചു.

വിജയശ്രീ രാജീവ്, ഷൈമ മനോജ്, ഇ.എം. ബാബു, കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

ടി.എം. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. വിശ്വന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കവിയരങ്ങും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102123/mithun-raj-who-received-her-doctorate-was-honored-on-international-womens-day)