---
title: "മുയിപ്പോത്ത് എംയുപി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് "
english_title: "Muipoth MUP School Annual and Farewell Conference today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102132/muipoth-mup-school-annual-and-farewell-conference-today"
published_at: "2023-03-09T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64097c69e3ad8_1_vvw.jpg"
keywords: []
---

# മുയിപ്പോത്ത് എംയുപി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് 

> **Lead Summary:** **പേരാമ്പ്ര :** മുയിപ്പോത്ത് എംയുപി സ്‌കൂള്‍ 95-ാം വാര്‍ഷികവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപകന്‍ ടി. അബ്ദുല്‍ ലത്തീഫിനുള്ള യാത്രയയപ്പും ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും.

## Article Content

**പേരാമ്പ്ര :** മുയിപ്പോത്ത് എംയുപി സ്‌കൂള്‍ 95-ാം വാര്‍ഷികവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപകന്‍ ടി. അബ്ദുല്‍ ലത്തീഫിനുള്ള യാത്രയയപ്പും ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും.

മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരിക്കും.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി. ഷിജിത്ത് ഉപഹാര സമര്‍പ്പണം നടത്തും.

ഇതോടനുബന്ധിച്ച് കെട്ടിടോദ്ഘാടനവും, നഴ്‌സറി ഫെസ്റ്റും പൂര്‍വ്വാധ്യാപക സംഗമവും നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തല്‍ അറിയിച്ചു.

വി.കെ. നൗഫല്‍, ടി. അബ്ദുള്‍ റഷീദ്, ടി.വി. ഷൈഹ, എം.കെ.. സജിത, ടി. മുഹമ്മദ് ഷാഫി, ബി.എന്‍. അക്ഷയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102132/muipoth-mup-school-annual-and-farewell-conference-today)