---
title: "കൊയിലാണ്ടി നഗരസഭ കുടുംബശ്രീ തൃദിന ശില്‍പ്പശാല സംഘടിപ്പിച്ചു "
english_title: "Kudumbashree thridhina shilpashala was organized by Koyaladi Municipality"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102136/kudumbashree-thridhina-shilpashala-was-organized-by-koyaladi-municipality"
published_at: "2023-03-09T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640982609ae38_1_munnettam.jpg"
keywords: []
---

# കൊയിലാണ്ടി നഗരസഭ കുടുംബശ്രീ തൃദിന ശില്‍പ്പശാല സംഘടിപ്പിച്ചു 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ തൃദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ തൃദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നഗരസഭ കുടുംബശ്രീ യൂണിറ്റ് അയല്‍ക്കൂട്ട ഉപസമിതി കണ്‍വീനര്‍മാര്‍ക്കായി തൃദിന ശില്‍പ്പശാല ' മുന്നേറ്റം' സംഘടിപ്പിച്ചത്.

കൊയിലാണ്ടി നഗരസഭയില്‍ കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ പി. രത്‌നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. സുധാകരന്‍, പി.കെ. രഘുനാഥ്, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, വിപിന എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിവിധ വിഷയങ്ങളിലായി പി.സി. കവിത, സി. അജിത്കുമാര്‍ എന്നിവര്‍ ശില്‍പ്പശാല നയിച്ചു.

ശില്‍പ്പശാലയുടെ സമാപന സമ്മേളനം വെള്ളിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102136/kudumbashree-thridhina-shilpashala-was-organized-by-koyaladi-municipality)