---
title: "ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവം സമാപിച്ചു "
english_title: "Shaktan Kulangara Temple Mahotsavam concluded at koilandy "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102147/shaktan-kulangara-temple-mahotsavam-concluded-at-koilandy"
published_at: "2023-03-09T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64098f4f3227a_1_kollam.jpg"
keywords: []
---

# ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവം സമാപിച്ചു 

> **Lead Summary:** **കൊയിലാണ്ടി**: ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവം സമാപിച്ചു.

## Article Content

**കൊയിലാണ്ടി**: ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവം സമാപിച്ചു.

വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ സമാപന ദിവസം രാവിലെ ഗുരുതിക്ക് ശേഷം വൈകീട്ട് മലക്കളി, ആറാട്ടിനെഴുന്നള്ളത്ത് എന്നിവ നടന്നു.

ആയിരങ്ങള്‍ വരുന്ന മേളാസ്വാദകര്‍ക്ക് അത്യുജ്യല വിരുന്നൊരുക്കിയ സദനം രാജേഷ് മാരാരുടെ മേളപ്രമാണത്തില്‍ നടന്ന പാണ്ടിമേളവും ശ്രദ്ദേയമായി.

തുടര്‍ന്ന് ഉത്സവത്തിന് സമാപനം കുറിച്ച് വാളകം കൂടലും കരിമരുന്ന് പ്രയോഗവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102147/shaktan-kulangara-temple-mahotsavam-concluded-at-koilandy)