---
title: "കെപിഎസ്ടിഎ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "KPSTA organized an evening protest sit-in"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102194/kpsta-organized-an-evening-protest-sit-in"
published_at: "2023-03-09T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409c058b3f62_1_dharna.jpg"
keywords: []
---

# കെപിഎസ്ടിഎ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** ** പയ്യോളി: **കെപിഎസ്ടിഎ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** പയ്യോളി: **കെപിഎസ്ടിഎ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉച്ചക്കഞ്ഞി തുക വര്‍ദ്ധിപ്പിക്കുക, ഫിക്‌സേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിള്‍ പുന: പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു.

ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, ആര്‍.പി. ഷോഭിദ്, കെ.വി. രജീഷ്‌കുമാര്‍, ജെ.എന്‍. ഗിരീഷ്, ജി.പി. സുധീര്‍, കെ. ഹരീഷ്, കെ.എസ്. സജീവ്, പി.ബി. അദ്വൈത്, രജീഷ് നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102194/kpsta-organized-an-evening-protest-sit-in)