---
title: "കൂത്താളി എ.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം "
english_title: "Koothali AMLP School Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102239/koothali-amlp-school-anniversary-celebration"
published_at: "2023-03-09T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409f88aa8058_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി എ.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം 

> **Lead Summary:** **പേരാമ്പ്ര: **കല്ലൂര്‍ കൂത്താളി എഎംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം ടി.ഭാരതി ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നഴ്‌സറി ഫെസ്റ്റും നാളെയും മറ്റന്നാളുമായി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

## Article Content

**പേരാമ്പ്ര: **കല്ലൂര്‍ കൂത്താളി എഎംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം ടി.ഭാരതി ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നഴ്‌സറി ഫെസ്റ്റും നാളെയും മറ്റന്നാളുമായി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിന്ദു അദ്ധ്യക്ഷയാകും. കൂത്താളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ആയിഷ ഉപഹാര സമര്‍പ്പണം നടത്തും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു പ്രതിഭകളെ ആദരിക്കും. എല്‍ എസ് എസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എ ഇ ഒ ലത്തീഫ് കരയത്തൊടി ഉപഹാരം നല്‍കും

. പട്ടുറുമാല്‍ ഫെയിം അജയ് ഗോപാല്‍ മുഖ്യ അതിഥിയാകുന്ന ചടങ്ങില്‍ വി.കെ സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പ്രതിഭാസംഗമം, സഹവാസ ക്യാമ്പ്, വിദ്വാര്‍ത്ഥികളുടെ കലാപരിപാടികള്‍, പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടികള്‍ എന്നിവ നടക്കും.

മാര്‍ച്ച് 11 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന നഴ്‌സറി ഫെസ്റ്റ് കൂത്താളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ആയിഷ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തുടര്‍ന്ന് അനുമോദന സദസ്സും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. വാര്‍ഡ് മെമ്പര്‍ കെ ആയിഷ, സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്, ഹെഡ്മിസ്ട്രസ്സ് ജീഷ വി.സി, പി.ടി.എ പ്രസിഡണ്ട് സജീവന്‍ സി.പി, എം.പി.ടി.എ പ്രസിഡണ്ട് അന്‍ഷിത അസീസ്, സ്റ്റാഫ് സെക്രട്ടറി ബി.ബി.ബിനീഷ്, പ്രോഗ്രാം ചെയര്‍മാന്‍ സജീഷ് പുത്തൂര്‍, എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102239/koothali-amlp-school-anniversary-celebration)