---
title: "ദശവാര്‍ഷിക നിറവില്‍ സംസ്‌കൃതി പേരാമ്പ്ര "
english_title: "Sanskriti Perampra on the tenth anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102264/sanskriti-perampra-on-the-tenth-anniversary"
published_at: "2023-03-09T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a153326af0_OBIT_CARD_JPG.JPG"
keywords: []
---

# ദശവാര്‍ഷിക നിറവില്‍ സംസ്‌കൃതി പേരാമ്പ്ര 

> **Lead Summary:** **പേരാമ്പ്ര: **നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കൃതി തിരിച്ചുകൊണ്ടുവരാനും മണ്ണിനോടു ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യസംസ്‌കാരത്തിന്റെ അനിവാര്യത തിരിച്ചറിയാനുമുള്ള ഒരു കൂട്ടം സാധാരണക്കാരുടെ കൂട്ടായ്മയായ സംസ്‌കൃതി പേരാമ്പ്ര ഒരു ദശാബ്ദക്കാലമായി വേറിട്ട പ്രവര്‍ത്തനശൈലിയിലൂടെ വൈവിധ്യമാര്‍ന്ന പല പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.

## Article Content

**പേരാമ്പ്ര: **നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കൃതി തിരിച്ചുകൊണ്ടുവരാനും മണ്ണിനോടു ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യസംസ്‌കാരത്തിന്റെ അനിവാര്യത തിരിച്ചറിയാനുമുള്ള ഒരു കൂട്ടം സാധാരണക്കാരുടെ കൂട്ടായ്മയായ സംസ്‌കൃതി പേരാമ്പ്ര ഒരു ദശാബ്ദക്കാലമായി വേറിട്ട പ്രവര്‍ത്തനശൈലിയിലൂടെ വൈവിധ്യമാര്‍ന്ന പല പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.

നെല്‍കൃഷി, ഇടവിളകൃഷികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രതിഭാസംഗമം, നോളജ് ഹണ്ട്, പാലിയേറ്റീവ് ഗ്രൂപ്പ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായങ്ങള്‍ എന്നിവ ചിലത് മാത്രം.

ദശവാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിമാസ പരിപാടികളില്‍ ആരംഭം കുറിക്കുന്ന ''മണ്ണും മനസ്സും' എന്ന പരിപാടി പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ.പി..രാതാകൃഷ്ണന്‍ (പ്രോഗാം കോ- ഓഡിനേറ്റര്‍, കൃഷിവിജ്ഞാന കേന്ദ്ര, പെരുവണ്ണാമൂഴി) ജൈവകൃഷിയിലൂടെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കാം എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് ക്ലാസെടുക്കും.

പരിപാടിയുടെ ഭാഗമായി പത്മശ്രീ ചെറുവയല്‍രാമനും ഡോ. പി. രാതാകൃഷ്ണനും വിദ്യാര്‍ത്ഥികളുമായി സംവദിക്കുമെന്നും സംസ്‌കൃതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ കെ.വി.ബാലഗോപാലന്‍, കെ.ഇ. സേതുമാധവന്‍, എം.വി. രാജീവന്‍, സി.പി. ശിവദാസ്, പി.എം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102264/sanskriti-perampra-on-the-tenth-anniversary)