---
title: "കോഴിക്കോട് സൂര്യാഘാതത്തിന് സാധ്യത കൂടുതല്‍ "
english_title: "Kozhikode is more prone to sun damage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102291/kozhikode-is-more-prone-to-sun-damage"
published_at: "2023-03-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640abde3c3017_1_tt.jpg"
keywords: []
---

# കോഴിക്കോട് സൂര്യാഘാതത്തിന് സാധ്യത കൂടുതല്‍ 

> **Lead Summary:** ** കോഴിക്കോട് : **കോഴിക്കോട് സൂര്യാഘാതത്തിന് സാധ്യത കൂടുതല്‍. കേരളത്തില്‍ 5 ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത അതില്‍ കോഴിക്കോടും തിരുവനന്തപുരത്തും സാധ്യത കൂടുതലെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

## Article Content

** കോഴിക്കോട് : **കോഴിക്കോട് സൂര്യാഘാതത്തിന് സാധ്യത കൂടുതല്‍. കേരളത്തില്‍ 5 ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത അതില്‍ കോഴിക്കോടും തിരുവനന്തപുരത്തും സാധ്യത കൂടുതലെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് ഉയര്‍ന്ന താപസൂചിക. തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ 54 മുകളിലാണ് താപസൂചിക.

താപസൂചിക എന്നാല്‍ താപനിലയല്ല. ഇതില്‍ ആശങ്കവേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷ ഊഷ്മാവിനൊപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രതയും ചേര്‍ന്ന് ഉണ്ടാകുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യത്തിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചു.

അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.

കേരളതീരത്ത് വെള്ളിയാഴ്ച്ച രാത്രിവരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണ് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102291/kozhikode-is-more-prone-to-sun-damage)