---
title: "സമഗ്ര ശിക്ഷ കേരളം പേരാമ്പ്ര ബിആര്‍സി  ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Samagra Shiksha Kerala Perampra BRC organized a three-day work experience training camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102326/samagra-shiksha-kerala-perampra-brc-organized-a-three-day-work-experience-training-camp"
published_at: "2023-03-10T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ae58d1c1fe_1_venga.jpg"
keywords: []
---

# സമഗ്ര ശിക്ഷ കേരളം പേരാമ്പ്ര ബിആര്‍സി  ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര** : ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര** : ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

സമഗ്ര ശിക്ഷ കേരളം പേരാമ്പ്ര ബിആര്‍സി നടപ്പിലാക്കുന്ന ക്രാഫ്റ്റ് 23 ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ് വെങ്ങപ്പറ്റ ഗവ: ഹൈസ്‌ക്കൂളില്‍ മാര്‍ച്ച് 6, 7, 8 തിയ്യതികളില്‍ നടന്നു.

ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നീ വിഷയ മേഖലകളെ പ്രവൃത്തിപരിചയവുമായി ഉദ്ഗ്രഥിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ തൊഴിലധിഷ്ഠിതമായി ആസൂത്രണം ചെയ്യുകയുമാണ് ക്യാമ്പില്‍ നടന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം രാജശ്രീ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെലീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡന്റ് അശോക് കുമാര്‍, സജിത, ലിഷ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായ സജിത, ഷിഞ്ചു, ഷീന, ജ്യോതി, ശരണ്യ, കോമളവല്ലി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102326/samagra-shiksha-kerala-perampra-brc-organized-a-three-day-work-experience-training-camp)