---
title: "കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "The Perampra Block Congress Committee organized a protest dharna against the central government's anti-people policy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102346/the-perampra-block-congress-committee-organized-a-protest-dharna-against-the-central-governments-anti-people-policy"
published_at: "2023-03-10T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af6f29d61c_1_kka.jpg"
keywords: []
---

# കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  പേരാമ്പ്ര എസ്.ബി.ഐയ്ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

കെപിസിസി സെക്രട്ടറി പി.എം നിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറ വെയ്ക്കുകയാണ് നരേന്ദ്ര മോദിയെന്ന് പി.എം നിയാസ് പറഞ്ഞു.

ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ കരുതല്‍ ധനം പോലും അദാനിക്ക് ഇഷ്ട്ടനുസരണം ഉപയോഗിക്കാന്‍ സൗകര്യം ചെയ്യുന്നുവെന്നും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ച് ദിനംപ്രതി വില വര്‍ദ്ധിപ്പിക്കുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍, വി.ടി. സൂരജ് എന്നിവര്‍ സംസാരിച്ചു.

ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ എസ്ബിഐക്ക് മുന്നില്‍ എത്തിയത്.

പി.എം. പ്രകാശന്‍, റജി കോച്ചേരി, വി.പി. ഇബ്രായി, പി.എസ്. സുനില്‍കുമാര്‍, മോഹന്‍ദാസ് ഓണിയില്‍, വി.വി. ദിനേശൻ , ഉമ്മര്‍ തണ്ടോറ, ഇ.ടി. സത്യന്‍, ജോർജ് മുക്കള്ളിൽ, രാജൻ കെ. പുതിയേടത്ത്,  സി.കെ ബാലൻ, സത്യന്‍ കല്ലൂര്‍, ജയിംസ്, വിനോദന്‍ കല്ലൂര്‍, ഇ.പി. മുഹമ്മദ്, നിഷ ചെറുവണ്ണൂര്‍, ഗിരിജ ശശി, ജയിംസ് മാത്യൂ, റഫീഖ് കല്ലോത്ത്, വി.എം കുഞ്ഞമ്മദ്, വമ്പൻ വിജയൻ, അരുൺ കിഴക്കയിൽ, രേഷ്മ പൊയിലില്‍, ഇ.സി. മിനി, പി.വി. ലക്ഷ്മി അമ്മ തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെ.സി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രകാശന്‍ കന്നാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102346/the-perampra-block-congress-committee-organized-a-protest-dharna-against-the-central-governments-anti-people-policy)