---
title: "അരിക്കുളത്ത് എംസിഎഫ് നിര്‍മ്മാണം ആരംഭിച്ചു "
english_title: "Construction of MCF started in Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102419/construction-of-mcf-started-in-arikulam"
published_at: "2023-03-10T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b5a5287049_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളത്ത് എംസിഎഫ് നിര്‍മ്മാണം ആരംഭിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **അരിക്കുളത്ത് എംസിഎഫ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് സ്ഥലത്ത് സമാധാനപരമായി പ്രവൃത്തി ആരംഭിച്ചു.

## Article Content

**കൊയിലാണ്ടി: **അരിക്കുളത്ത് എംസിഎഫ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് സ്ഥലത്ത് സമാധാനപരമായി പ്രവൃത്തി ആരംഭിച്ചു.

ഇതിനെതിരെ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രവൃത്തി സ്ഥലത്ത് എത്തിയ 53 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അറിയിച്ചു.

കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ തരം തിരിച്ച് കയറ്റി അയക്കുന്ന കേന്ദ്രമാണ് എംസിഎഫ്. ഇതിനെ മാലിന്യ സംസ്‌ക്കരണ കേന്ദ്രമായി ചിത്രികരിച്ച് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപി, യുഡിഎഫ് സംയുക്ത മുന്നണി ശ്രമിച്ചു വരികയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

സമരക്കാരുമായി നിരവധി തവണ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ ചര്‍ച്ചകള്‍ നടത്തിയതാണ്. കൂടാതെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വടകര ആര്‍ഡിഒ കഴിഞ്ഞ മാസം 25 ന് പഞ്ചായത്ത് അധികൃതരും, സര്‍വ്വകക്ഷി നേതാക്കളും, സമരക്കാരുമായി ചര്‍ച്ച നടത്തി.

ഈ യോഗത്തില്‍ വെച്ച് എംസിഎഫ് നിര്‍മ്മിക്കാന്‍ നല്‍കിയ സ്ഥലമാണ് പൊതു ഇടമല്ലെന്നും ആര്‍ഡിഒ നിര്‍ദേശിച്ചു. ആര്‍ഡിഒ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പണി ആരംഭിച്ചത്.

മാര്‍ച്ച് 10 ന് പണി ആരംഭിക്കുമെന്ന് പോലീസ് ഇന്നലെ സമര നേതൃത്വത്തെ അറിയിച്ചിരുന്നു. പോലീസ് സമാധാനപരമായാണ് പ്രവൃത്തി തടസ്സപ്പെടുത്താന്‍ വന്നരെ അറസ്റ്റു ചെയ്ത് നീക്കിയത്.

പോലീസ് ഇരച്ചു കയറി അക്രമിച്ചെന്ന് തികച്ചും തെറ്റായ പ്രചരണമാണ് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102419/construction-of-mcf-started-in-arikulam)