---
title: "ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങത്ത് സ്വദേശി അറസ്റ്റില്‍ "
english_title: "A native of Iringath was arrested with hashish oil and ganja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102464/a-native-of-iringath-was-arrested-with-hashish-oil-and-ganja"
published_at: "2023-03-11T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c0fce8f467_1_aqq.jpg"
keywords: []
---

# ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങത്ത് സ്വദേശി അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര: **ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങത്ത് സ്വദേശി അറസ്റ്റിലായി.

## Article Content

**പേരാമ്പ്ര: **ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങത്ത് സ്വദേശി അറസ്റ്റിലായി.

പേരാമ്പ്രയില്‍ വച്ച് 3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും കൈവശം വച്ച കുറ്റത്തിനാണ് ഇരിങ്ങത്ത് സ്വദേശി അഭിജിത് (29 ) എന്നയാളെ അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര എക്‌സൈസ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുദീപ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു കേസാക്കി.

പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനൂപ് കുമാര്‍, ദീപുലാല്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102464/a-native-of-iringath-was-arrested-with-hashish-oil-and-ganja)