---
title: "മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു "
english_title: "Mepayyur LP School organized the annual celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102481/mepayyur-lp-school-organized-the-annual-celebration"
published_at: "2023-03-11T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c1d24a1b06_1_mm1.jpg"
keywords: []
---

# മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ **: മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍ **: മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

എല്‍പി സ്‌കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റ് വര്‍ണ്ണം 23 മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാഗേഷ് കേളോത്ത് അധ്യക്ഷത വഹിച്ചു.

വിവിധ മല്‍സര വിജയികള്‍ക്ക് ബ്ലോക്ക് അംഗം എ.പി രമ്യ, വാര്‍ഡ് അംഗം വി.പി രമ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പ്രധാനധ്യാപിക പി.കെ ഗീത, ആര്‍.വി അബ്ദുല്ല, സി.എം ബാബു, മുജീബ് കോമത്ത്, സുനില്‍ ഓടയില്‍, കൊളക്കണ്ടി ബാബു, മേലാട്ട് നാരായണന്‍, ഷബീര്‍ ജന്നത്ത്, ഒ. സദാനന്ദന്‍, എ.കെ സ്വര്‍ണ്ണ, കെ.എം. നിഷ, എം. നബീല്‍ ഹാമിദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102481/mepayyur-lp-school-organized-the-annual-celebration)