---
title: "പരമ്പരാഗത തൊഴിലാളികള്‍ക്കായ് ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് "
english_title: "Toilet complex with modern facilities for traditional workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102565/toilet-complex-with-modern-facilities-for-traditional-workers"
published_at: "2023-03-11T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c8ff76df0c_OBIT_CARD_JPG.JPG"
keywords: []
---

# പരമ്പരാഗത തൊഴിലാളികള്‍ക്കായ് ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് 

> **Lead Summary:** **ചക്കിട്ടപാറ:** ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ചിലവഴിച്ച് പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ പരമ്പരാഗത തൊഴിലാളികള്‍ക്കായ് ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച ടോയിലറ്റ് കോപ്ലക്‌സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപാറ:** ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ചിലവഴിച്ച് പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ പരമ്പരാഗത തൊഴിലാളികള്‍ക്കായ് ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച ടോയിലറ്റ് കോപ്ലക്‌സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെംമ്പര്‍ ബിന്ദു വത്സന്‍ അദ്ധ്യക്ഷനായി. പ്ലാന്റേഷന്‍ മാനേജര്‍ മുഹമ്മദ് എന്‍.കെ റിയാസ്, എന്‍.പി പ്രകാശന്‍, കെ.ടി സതീശന്‍, ബിജു ചെറുവത്തൂര്‍, എ.ജി രാജന്‍, വെല്‍ഫെയര്‍ ഓഫീസര്‍ സന്ധ്യ കെ, ഹരിത എ, ലോഹിതാക്ഷന്‍ കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102565/toilet-complex-with-modern-facilities-for-traditional-workers)