---
title: "എ.വി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം "
english_title: "Anti-drug awareness at AV Abdurrahman Haji Arts & Science College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102585/anti-drug-awareness-at-av-abdurrahman-haji-arts-science-college"
published_at: "2023-03-11T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c9a80a12bc_OBIT_CARD_JPG.JPG"
keywords: []
---

# എ.വി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫിയ്യ അറബിക് കോളേജ് തന്‍മിയ വാര്‍ഷിക സമ്മേളന പ്രചരണ ഭാഗമായി പാലച്ചുവട് കുലുപ്പ ക്യാമ്പസിലെ എ.വി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ലഹരിക്കെതിരെ കരുതാം കൈകോര്‍ക്കാം എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫിയ്യ അറബിക് കോളേജ് തന്‍മിയ വാര്‍ഷിക സമ്മേളന പ്രചരണ ഭാഗമായി പാലച്ചുവട് കുലുപ്പ ക്യാമ്പസിലെ എ.വി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ലഹരിക്കെതിരെ കരുതാം കൈകോര്‍ക്കാം എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

സലഫിയ്യ അസോസിയേഷന്‍ ജന:സെക്രട്ടറി എ.വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

യോഗത്തില്‍ അറബിക് കോളേജ് വൈസ്.പ്രിന്‍സിപ്പാള്‍ അഷ്‌റഫ് അലി മദീനി അധ്യക്ഷത വഹിച്ചു. പ്രൊഫ. സി.കെ ഹസ്സന്‍, ഡോ: വിജയന്‍, അജയ് ആവള, അഡ്വ: പ കുഞ്ഞിമൊയ്തീന്‍, സൈഫുള്ള മദനി, സാബിഖ് പുല്ലൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102585/anti-drug-awareness-at-av-abdurrahman-haji-arts-science-college)