---
title: "പേരാമ്പ്ര ബസ് സ്റ്റാന്റിന്റെ ശില്പിക്ക് ദേശീയ അംഗീകാരം "
english_title: "National recognition for architect of Perambra Bustant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102774/national-recognition-for-architect-of-perambra-bustant"
published_at: "2023-03-13T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eb3220754a_1_angeekaram.jpg"
keywords: []
---

# പേരാമ്പ്ര ബസ് സ്റ്റാന്റിന്റെ ശില്പിക്ക് ദേശീയ അംഗീകാരം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബസ് സ്റ്റാന്റിന്റെ ശില്പിക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ആര്‍ക്കിടെക്റ്റായ പേരാമ്പ്ര സ്വദേശി** **അമല്‍ദാസിനാണ് ദേശീയ അംഗീകാരം ലഭിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബസ് സ്റ്റാന്റിന്റെ ശില്പിക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ആര്‍ക്കിടെക്റ്റായ പേരാമ്പ്ര സ്വദേശി** **അമല്‍ദാസിനാണ് ദേശീയ അംഗീകാരം ലഭിച്ചത്.

 അമല്‍ദാസ് കോഴിക്കോട് കോര്‍പറേഷനു വേണ്ടി രൂപകല്‍പന ചെയ്ത് പുതിയ ബസ് സ്റ്റാന്റിനു മുന്‍പില്‍ സ്ഥാപിച്ച ഫുട് ഓവര്‍ബ്രിഡ്ജ് ആണ് ദേശീയ അംഗീകാരത്തിന് അര്‍ഹമായത്.

ഊരാളുങ്കലിനു വേണ്ടി പേരാമ്പ്ര ബസ് സ്റ്റാൻഡ് രൂപകല്‍പന ചെയ്തത് ഈ യുവ ആര്‍ക്കിടെക്ടാണ്.

മാര്‍ച്ച് 3, 4 തിയ്യതികളില്‍ ഹൈദരബാദില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് സംഘടിപ്പിച്ച നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചര്‍ (ഇന്‍ഡസ്ട്രി / ഇന്‍ഫ്രാസ്ട്രക്ചര്‍ ) വിഭാഗത്തില്‍ അമല്‍ദാസ് ഫൈനലില്‍ എത്തുകയും ഇന്ത്യയില്‍ ടോപ്പ് 3 യില്‍ ഇടം നേടുകയും ചെയ്തു.

പേരാമ്പ്ര ചെമ്പ്ര റോഡ് മഠത്തില്‍ മീത്തല്‍ എം.എം. ദാസന്റേയും സബിതയുടേയും മകനാണ് അമല്‍ദാസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102774/national-recognition-for-architect-of-perambra-bustant)