---
title: "ജില്ലയിലെ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ് കീര്‍ത്തി റാണിക്ക് ലഭിച്ചു "
english_title: "Keerthi Rani received the best dairy farmer award in the district at koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102777/keerthi-rani-received-the-best-dairy-farmer-award-in-the-district-at-koorachund"
published_at: "2023-03-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ebe7e1751f_1_sheera.jpg"
keywords: []
---

# ജില്ലയിലെ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ് കീര്‍ത്തി റാണിക്ക് ലഭിച്ചു 

> **Lead Summary:** ** കൂരാച്ചുണ്ട് : **ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയ്ക്കുള്ള അവാര്‍ഡ് കൂരാച്ചുണ്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ കര്‍ഷക 2022 കരിമ്പനക്കുഴി കീര്‍ത്തി റാണി കരസ്ഥമാക്കി.

## Article Content

** കൂരാച്ചുണ്ട് : **ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയ്ക്കുള്ള അവാര്‍ഡ് കൂരാച്ചുണ്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ കര്‍ഷക 2022 കരിമ്പനക്കുഴി കീര്‍ത്തി റാണി കരസ്ഥമാക്കി.

2021 വര്‍ഷത്തില്‍ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് കീര്‍ത്തി റാണിക്ക് ലഭിച്ചത്.

ബേപ്പൂര്‍ ഫെസ്റ്റിലെ ചടങ്ങില്‍ മന്ത്രി പി. പ്രസാദ് അവാര്‍ഡ് കൈമാറി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 30 വര്‍ഷത്തോളമായി മൃഗസംരക്ഷണ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഈ കര്‍ഷക ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ക്ഷീരവികസന വകുപ്പിന്റെ ജില്ലാതല വനിത ക്ഷീരകര്‍ഷക അവാര്‍ഡും കീര്‍ത്തി റാണിക്ക് ലഭിച്ചിരുന്നു.

ആധുനിക ഫാമില്‍ മികച്ച ഇനത്തില്‍പ്പെട്ട പശുക്കളില്‍ നിന്നും ദിവസേന 300 ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ട്.

ശാസ്ത്രീയമായ കൃഷി രീതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയാണ് കീര്‍ത്തി റാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102777/keerthi-rani-received-the-best-dairy-farmer-award-in-the-district-at-koorachund)