---
title: "വാളൂര്‍ ഗവ: യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "Valur Govt.: UP School organized annual celebration and farewell meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102804/valur-govt-up-school-organized-annual-celebration-and-farewell-meeting"
published_at: "2023-03-13T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ed25fa6560_1_vs.jpg"
keywords: []
---

# വാളൂര്‍ ഗവ: യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **വാളൂര്‍ ഗവ: യുപി സ്‌കൂള്‍ 69-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് പിരിയുന്ന അധ്യാപിക ബീനയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **വാളൂര്‍ ഗവ: യുപി സ്‌കൂള്‍ 69-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് പിരിയുന്ന അധ്യാപിക ബീനയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.വി. ഷിനി അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകന്‍ വി.കെ. ബാബു രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബീന മറുപടി പ്രസംഗവും നടത്തി.

പി. അബ്ദുല്‍ ശങ്കര്‍, കുഞ്ഞബ്ദുള്ള വാളൂര്‍, ടി.പി. നാസര്‍, കെ. സജീവന്‍, പി.എം. ബീരാന്‍ കോയ, എം.ടി. സത്യന്‍, ശ്രീഷ്ണ മനോജ്, കെ. ഷാജിന, കുഞ്ഞമ്മദ് മലയില്‍, സ്‌കൂള്‍ ലീഡര്‍ സി.കെ. അക്ഷയ്, എന്‍.കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു.

ജാനു തമാശ ഫെയിം നിധിന്‍ ലാല്‍, കേളപ്പേട്ടന്‍ ഫെയിം സുധന്‍ കൈവേലി, ഫ്‌ളോവേഴ്സ് ചാനല്‍ സ്റ്റാര്‍ സിംഗര്‍ കൗഷിക് എസ് ബാബു എന്നിവര്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു.

പിടിഎ പ്രസിഡന്റ് ടി.കെ. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ.കെ. ദിനേശ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നഴ്‌സറി കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102804/valur-govt-up-school-organized-annual-celebration-and-farewell-meeting)