---
title: "ബ്രഹ്മപുരത്തിലെ പുകയടക്കാന്‍ കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷസേനാഗങ്ങളും "
english_title: "Firefighters from Kozhikode to extinguish the smoke in Brahmapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102810/firefighters-from-kozhikode-to-extinguish-the-smoke-in-brahmapuram"
published_at: "2023-03-13T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ed8a70528f_1_arr4.jpg"
keywords: []
---

# ബ്രഹ്മപുരത്തിലെ പുകയടക്കാന്‍ കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷസേനാഗങ്ങളും 

> **Lead Summary:** **കോഴിക്കോട് :** ബ്രഹ്മപുരത്തിലെ പുകയടക്കാന്‍ കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷ സേനാഗങ്ങളും രംഗത്തുണ്ട്.

## Article Content

**കോഴിക്കോട് :** ബ്രഹ്മപുരത്തിലെ പുകയടക്കാന്‍ കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷ സേനാഗങ്ങളും രംഗത്തുണ്ട്.

10 ദിവസമായി ബ്രഹ്മപുരത്ത് കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുള്ള തീയും പുകയും നിയന്ത്രണമാക്കാന്‍ വിവിധ ജില്ലകളില്‍ നിന്നും സേന എത്തികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷാ സേനാഗങ്ങളും പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു.

ഇതുവരെ 3 ബാച്ചിനെയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും ബ്രഹ്മപുരത്തെക്ക് അയച്ചിട്ടുള്ളത്.

ശനിയാഴ്ച വരെ 60 ഓളം സേനാംഗങ്ങളെ അയച്ചു കഴിഞ്ഞു. വിഷലിപ്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുക പ്രയാസമായതിനാല്‍ ഒരു ദിവസത്തെ ഡ്യൂട്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ 9 സ്റ്റേഷനുകളില്‍ നിന്നായിട്ടാണ് സംഘങ്ങള്‍ എറണാകുളത്തേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102810/firefighters-from-kozhikode-to-extinguish-the-smoke-in-brahmapuram)