---
title: "സംസ്‌കൃതി പേരാമ്പ്ര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "A seminar on agriculture was organized as part of the annual celebration of Sanskriti Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102816/a-seminar-on-agriculture-was-organized-as-part-of-the-annual-celebration-of-sanskriti-perambra"
published_at: "2023-03-13T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640edf5201ba4_1_mannum.jpg"
keywords: []
---

# സംസ്‌കൃതി പേരാമ്പ്ര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സംസ്‌കൃതി പേരാമ്പ്ര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സംസ്‌കൃതി പേരാമ്പ്ര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.

സംസ്‌കൃതി പേരാമ്പ്രയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മണ്ണും മനസ്സും കാര്‍ഷിക സെമിനാറിന്റെ ഉദ്ഘാടനം പദ്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

കെ.പി. രാമദാസന്‍ ആമുഖഭാഷണം നടത്തി. പെരുവണ്ണാമൂഴി കൃഷി വിജ്ഞാപന കേന്ദ്രം കോഡിനേറ്റര്‍ ഡോ. പി.സി. രാധാകൃഷ്ണന്‍ കര്‍ഷകര്‍ക്കുള്ള ക്ലാസ് എടുത്തു.

വാര്‍ഡ് അംഗങ്ങളായ പി. ജോന, യു.സി. ഹനീഫ, സല്‍മ നന്മനകണ്ടി, സംസ്‌കൃതി വനിതാ പ്രസിഡന്റ് വിജിത, വനിതാ വിഭാഗം സെക്രട്ടറി ശ്രീജ എന്നിവര്‍ പങ്കെടുത്തു.

പേരാമ്പ്രയിലെ വിവിധ വിദ്യാലയങ്ങളിലെ സീഡ്, ജൈവ ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളുടെ സംവാദവും നടന്നു.

സംസ്‌കൃതി സെക്രട്ടറി ആര്‍.എം. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.വി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്‌കൃതി പ്രസിഡന്റ്  കെ.ഇ. സേതുമാധവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.വി.ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102816/a-seminar-on-agriculture-was-organized-as-part-of-the-annual-celebration-of-sanskriti-perambra)