---
title: "സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്ക് പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്‌കോമിന്റെ ആദരവ്"
english_title: "FETCOM combliment to State bala sahithya Award Winners at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102837/fetcom-combliment-to-state-bala-sahithya-award-winners-at-meppayoor"
published_at: "2023-03-13T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ef104b6108_1_pvs.jpg"
keywords: []
---

# സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്ക് പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്‌കോമിന്റെ ആദരവ്

> **Lead Summary:** ** മേപ്പയൂര്‍ :** സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്ക് മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്‌കോമിന്റെ ആദരം.

## Article Content

** മേപ്പയൂര്‍ :** സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്ക് മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വാധ്യാപക സംഘടന ഫെറ്റ്‌കോമിന്റെ ആദരം.

സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാക്കളായ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാറിനും എല്‍എല്‍ബി ബിരുദം നേടിയ വേണു ചോതയോത്തിനുമാണ് ആദരവുമായി ഫെറ്റ്‌കോം എത്തിയത്.

മനോജ് കുമാറിന് കെ.കെ. കുഞ്ഞിമൊയ്തീനും ഭാര്യയും, വേണു ചോതയോത്തിന് ടി.പി. നാരായണനും ഫെറ്റ്‌കോമിന്റെ ഉപഹാരങ്ങള്‍ നല്‍കി.

കെ.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാഘവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. വിജയന്‍ നന്ദിയും പറഞ്ഞു.

ഫെറ്റ്‌കോമിന്റെ അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102837/fetcom-combliment-to-state-bala-sahithya-award-winners-at-meppayoor)