---
title: "സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു "
english_title: "Organized self defense training program at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102876/organized-self-defense-training-program-at-perambra"
published_at: "2023-03-13T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f2683e0bd7_1_jwala.JPG"
keywords: []
---

# സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുനത്തിനുവേണ്ടി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുനത്തിനുവേണ്ടി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ജ്വാല സ്വയം പ്രതിരോധ പരിശീലന പരിപാടി 11,12 തിയ്യതികളില്‍ പേരാമ്പ്ര സികെജി ഗവ: കോളേജിലും പേരാമ്പ്ര പഞ്ചായത്ത് ഹാളിലും നടന്നു.

പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജിതിന്‍വാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറല്‍ നര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ ടി.വി. സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ പരിശീലനം സഹായകമായി.

അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അതിക്രമത്തില്‍ നിന്നും സുരക്ഷ നേടുന്നതിനായി പരിശീലന മുറകള്‍ പ്രയോജനപ്പെട്ടു എന്നും ഭയമില്ലാതെ നടക്കാനുള്ള ആത്മവിശ്വാസം ഉണ്ടായതായും പരിശീലത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.വി. ഷീജ, വി. ബിന്ദു, കെ.ജി. ജീജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

അധ്യാപകരായ ജിന്‍സി, ധന്യ, ശരണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ ലിസ്‌ന, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102876/organized-self-defense-training-program-at-perambra)