---
title: "കൂമുള്ളി പരദേവതാ ക്ഷേത്രോല്‍സവം സമാപിച്ചു "
english_title: "Koomulli Paradevata Kshetra festival concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102974/koomulli-paradevata-kshetra-festival-concluded"
published_at: "2023-03-14T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64101c10b5ebb_1_ambay.JPG"
keywords: []
---

# കൂമുള്ളി പരദേവതാ ക്ഷേത്രോല്‍സവം സമാപിച്ചു 

> **Lead Summary:** **ഉള്ളിയേരി : **കൂമുള്ളി പരദേവതാ ക്ഷേത്രോല്‍സവം സമാപിച്ചു. പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളത്ത് കൂമ്മുള്ളിയില്‍ നിന്ന് ആരംഭിച്ച് ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

## Article Content

**ഉള്ളിയേരി : **കൂമുള്ളി പരദേവതാ ക്ഷേത്രോല്‍സവം സമാപിച്ചു. പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളത്ത് കൂമ്മുള്ളിയില്‍ നിന്ന് ആരംഭിച്ച് ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഗണപതി ഹോമം, ശുദ്ധികലശ പൂജ, തായമ്പക, ദീപാരാധന, നാമജപം, ഇളനീര്‍ കുല വരവ്, പ്രസാദ ഊട്ട്, വെള്ളാട്ട്, തിറകള്‍ എന്നിവ നടന്നു.

ക്ഷേത്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തജനങ്ങളും പ്രസാദ ഊട്ടില്‍ പങ്കെടുത്തു.

വരകളുടെ ലോകത്തേയ്ക്ക് പിച്ചവെക്കുന്ന കുഞ്ഞ് കലാകാരി നയോമിക മംഗലത്ത് വരച്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ പരദേവതയുടെ രൂപം ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പണം നടത്തി.

തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102974/koomulli-paradevata-kshetra-festival-concluded)