---
title: "സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിസ്തുലം; കെ മുരളീധരന്‍ എംപി "
english_title: "The role of teachers in shaping society is negligible; K Muralidharan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102981/the-role-of-teachers-in-shaping-society-is-negligible-k-muralidharan-mp"
published_at: "2023-03-14T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410274da2ae1_1_nisthulam.JPG"
keywords: []
---

# സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിസ്തുലം; കെ മുരളീധരന്‍ എംപി 

> **Lead Summary:** ** വേളം: **വിദ്യാഭ്യാസം ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണ്.

## Article Content

** വേളം: **വിദ്യാഭ്യാസം ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണ്.

ഉത്തമസമൂഹത്തിന്റെ സൃഷ്ടിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും കാലഘട്ടത്തിന് അനുസരിച്ചുള്ള വിദ്യാഭ്യാസ രീതികള്‍ നമ്മള്‍ പിന്തുടരണമെന്നും ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ നിസ്തുലമാണെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

സമസ്ത അസ്മി ഈസിമാറ്റ് കോഴിക്കോട് സോണ്‍ ആര്‍ട്‌സ് ഫെസ്റ്റ് വേളം മെഡോവ്യു പാര്‍ക്കില്‍ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി കെ വീരന്‍കുട്ടി അധ്യക്ഷത വഹിച്ചു. അസ്മി ഡയറക്റ്റര്‍ പി.പി.സി. മുഹമ്മദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ: ഐ. രാജന്‍, കെ.സി. ബാബു, യൂസഫ് പള്ളിയത്ത്, ഹംസ വലിയവീട്ടില്‍, കുറുവങ്ങാട്ട് കുഞ്ഞബ്ദുള്ള, മഠത്തില്‍ ശ്രീധരന്‍, കെ.കെ. അബ്ദുള്ള, ഒ.കെ. റിയാസ്, അജിനാസ് പുത്തലത്ത്, വി.കെ. ബഷീര്‍, പി. ഫസ്ന, ശബാന ബഷീര്‍, ശബീബ, കമര്‍ബാന്‍, എന്‍. സമീറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102981/the-role-of-teachers-in-shaping-society-is-negligible-k-muralidharan-mp)