---
title: "പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "Perambra Govt. UP School organized anniversary celebration and farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103020/perambra-govt-up-school-organized-anniversary-celebration-and-farewell"
published_at: "2023-03-14T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641050b48c04b_1_nilamazha.jpg"
keywords: []
---

# പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും നഴ്‌സറി കലോത്സവവും, യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും നഴ്‌സറി കലോത്സവവും, യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  പി.സി സജിദാസ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം. റീന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി പൊന്‍പറ, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. അമ്പിളി, ബിആര്‍സി ട്രെയിനര്‍ കെ. ഷാജിമ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'വാക്ക് ' എഇഒ ലത്തീഫ് കരയത്തൊടി പ്രകാശനം ചെയ്തു.

പിടിഎ വൈസ് പ്രസിഡന്റ് എസ്.യു രജിത്ത്, സീനിയര്‍ അസിസ്റ്റന്റ് മേരി മിറാന്‍ഡ, എസ്ആര്‍ജി കണ്‍വീനര്‍ ടി. നിഷ എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപകന്‍ കെ.പി. രാജന്‍, പി.എം. പ്രകാശന്‍, കെ.കെ. രമേശ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

സ്വാഗത സംഘം കണ്‍വീനര്‍ എ.എം. ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍.പി. മോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103020/perambra-govt-up-school-organized-anniversary-celebration-and-farewell)