---
title: "പതിനൊന്നാം വാര്‍ഡ് ഫെസ്റ്റ് - സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "11th Ward Fest - Welcome Committee inaugurated the office at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103031/11th-ward-fest-welcome-committee-inaugurated-the-office"
published_at: "2023-03-14T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64105b2181cee_1_sarga2.jpg"
keywords: []
---

# പതിനൊന്നാം വാര്‍ഡ് ഫെസ്റ്റ് - സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര **: പതിനൊന്നാം വാര്‍ഡ് ഫെസ്റ്റ് - സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര **: പതിനൊന്നാം വാര്‍ഡ് ഫെസ്റ്റ് - സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിന്റെ 'സര്‍ഗ്ഗ വസന്തം' ഫെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ണിക്കുന്ന് ജംങ്ങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം യു.സി ഹനീഫ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫെസ്റ്റ് സംഘടക സമിതി ചെയര്‍മാന്‍ വി.കെ ബാലന്‍ അധ്യക്ഷത വഹിച്ചു.

സജീഷ് കുഞ്ഞോത്ത്, ഗോപി കാക്കാട്ടയില്‍, വി.പി. സുരേഷ് , എന്‍.പി ബാബു, വി.കെ നിസാര്‍, ഗോപാലന്‍ കല്ലുംപുറം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103031/11th-ward-fest-welcome-committee-inaugurated-the-office)