---
title: "ചെറുവണ്ണൂര്‍ തെങ്ങുള്ളമലയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി "
english_title: "Kuttichatan temple festival at Cheruvannur Tengulmala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103049/kuttichatan-temple-festival-at-cheruvannur-tengulmala"
published_at: "2023-03-14T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64107d8e58ba1_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂര്‍ തെങ്ങുള്ളമലയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി 

> **Lead Summary:** ** ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ തെങ്ങുള്ളമലയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 14 മുതല്‍ 18 വരെയുള്ള ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി.

## Article Content

** ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ തെങ്ങുള്ളമലയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 14 മുതല്‍ 18 വരെയുള്ള ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി.

ക്ഷേത്രം മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെയും തണ്ടാന്റെയും ക്ഷേത്ര ഊരാളന്‍മാരുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.

ഇന്ന് വൈകിട്ട് ദീപാരാധനക്ക് ശേഷം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ലഹരിയും യുവത്വവും എന്ന വിജയത്തില്‍ രംഗീഷ് കടവത്ത് ബോധവത്കരണ ക്ലാസ് നടത്തും. ഗ്രാമപഞ്ചായത്തംഗങ്ങളായ എ.കെ. ഉമ്മര്‍, കെ.പി. ബിജു, ആര്‍.പി. ശോഭിഷ് എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗ്രാമോത്സവം പരിപാടി അരങ്ങേറും. നാളെ ദീപാരാധനക്ക് ശേഷം 8 മണിക്ക് വിഷ്ണു ചൂരലില്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, വനിത കോല്‍ക്കളി തുടര്‍ന്ന് രാത്രി 10 മണിക്ക് വിസ്മയരാവ് 2023.

വ്യാഴാഴ്ച കാലത്ത് ഉഷപൂജ, ഉച്ചക്ക് പ്രസാദഊട്ട്, വൈകിട്ട് 6 മണിക്ക് ദീപാരാധന, 8 മണിക്ക് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, രാത്രി 10 മണിക്ക് കണ്ണൂര്‍ സൗപര്‍ണ്ണികയുടെ നാട്ടരങ്ങ്.

വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ഇളനീര്‍ക്കുല വരവ്, 6 മണിക്ക് ദീപാരാധന, 7 മണിക്ക് പാണ്ടി മേളം. തുടര്‍ന്ന് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, പൂക്കലശം ഘോഷയാത്ര, കനലാട്ടം, ഭഗവതി വെള്ളാട്ട്, കരിമരുന്ന് പ്രയോഗം.

18 ന് കാലത്ത് വെള്ളകെട്ട്, കുട്ടിച്ചാത്തന്‍ തിറ, ഭഗവതിതിറ, ഗുളികന്‍ തിറ, വാളകം കൂടല്‍. വൈകിട്ട് 6 മണിക്ക് ദിപാരധനക്ക് ശേഷം നടക്കുന്ന ശുദ്ധികലശത്തോടെ ഉത്സവാഘോഷത്തിന് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103049/kuttichatan-temple-festival-at-cheruvannur-tengulmala)