---
title: "ചാളപറമ്പില്‍ മുക്ക് - മരുതേരി കനാല്‍ പാലം റോഡ് തുറന്നു "
english_title: "Chalaparampil Muk - Marutheri Canal Bridge road opened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103055/chalaparampil-muk-marutheri-canal-bridge-road-opened"
published_at: "2023-03-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64108357f3285_OBIT_CARD_JPG.JPG"
keywords: []
---

# ചാളപറമ്പില്‍ മുക്ക് - മരുതേരി കനാല്‍ പാലം റോഡ് തുറന്നു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ പൂര്‍ത്തികരിച്ച ചാളപറമ്പില്‍ മുക്ക് - മരുതേരി കനാല്‍ പാലം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ പൂര്‍ത്തികരിച്ച ചാളപറമ്പില്‍ മുക്ക് - മരുതേരി കനാല്‍ പാലം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷനായി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി .എം സത്യന്‍ സ്വാഗതം പറഞ്ഞു.

ടി. രാജന്‍, പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പി.പി ശാന്ത നന്ദിയും പറഞ്ഞു. 10 ലക്ഷം രൂപ ചിലവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103055/chalaparampil-muk-marutheri-canal-bridge-road-opened)