---
title: "മുയിപ്പോത്ത് എഎംയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം "
english_title: "anual day celebration at muyippoth mup school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103066/anual-day-celebration-at-muyippoth-mup-school"
published_at: "2023-03-14T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411832da2912_1_amu.jpg"
keywords: []
---

# മുയിപ്പോത്ത് എഎംയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ 95 വര്‍ഷമായി മുയിപ്പോത്ത് എഎംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ സ്‌കൂളിന്റ വാര്‍ഷികാഘോഷവും കെട്ടിട ഉദ്ഘാടനവും സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി അബ്ദുള്‍ ലത്തിഫിനുള്ള യാത്രയയപ്പും പ്രൗഡഗംഭീരമായി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ 95 വര്‍ഷമായി മുയിപ്പോത്ത് എഎംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ സ്‌കൂളിന്റ വാര്‍ഷികാഘോഷവും കെട്ടിട ഉദ്ഘാടനവും സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി അബ്ദുള്‍ ലത്തിഫിനുള്ള യാത്രയയപ്പും പ്രൗഡഗംഭീരമായി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു.

വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഓണ്‍ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകന്‍ ടി അബ്ദുള്‍ ലത്തീഫിനും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.ആര്‍ രാഘവന്‍, ഇ.കെ സുബൈദ, ആര്‍.പി ഷോഭീഷ്, പിടിഎ പ്രസിഡന്റ് സുനില്‍കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ.പി റസിയ, സ്റ്റാഫ് സെക്രട്ടറി രംജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സ്വാഗതം സംഘം കണ്‍വീനന്‍ എം.കെ സജിത സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.വി ശശി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103066/anual-day-celebration-at-muyippoth-mup-school)