---
title: "ചേനോളിയില്‍ സ്തൂപവും കൊടിമരവും നശിപ്പിച്ചു "
english_title: "Stupam and mast were destroyed at Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103149/stupam-and-mast-were-destroyed-at-chenoli"
published_at: "2023-03-15T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641169740a917_1_chenoli.jpg"
keywords: []
---

# ചേനോളിയില്‍ സ്തൂപവും കൊടിമരവും നശിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ചേനോളിയില്‍ സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചേനോളി കനാല്‍ മുക്കില്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കെ. കരുണാകരന്‍ സ്മാരക സ്തൂപവും കൊടിമരവുമാണ് നശിപ്പിച്ചത്.

## Article Content

**പേരാമ്പ്ര :** ചേനോളിയില്‍ സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചേനോളി കനാല്‍ മുക്കില്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കെ. കരുണാകരന്‍ സ്മാരക സ്തൂപവും കൊടിമരവുമാണ് നശിപ്പിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് കാലത്താണ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടത്.

സ്തൂപം അടിച്ച് തകര്‍ത്ത നിലയിലും കൊടിമരം മുറിച്ച് മാറ്റിയ നിലയിലുമാണുള്ളത്. കൊടിമരം സ്തൂപത്തിന് 100 മീറ്റര്‍ അകലെ കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പേരാമ്പ്ര പൊലീസ് ഓഫീസര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

കോണ്‍ഗ്രസ് നേതാക്കളായ ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത്, മണ്ഡലം പ്രസിഡന്റ്  പി.എം. പ്രകാശന്‍, ഐഎന്‍ടിയുസി ജില്ല സെക്രട്ടറി വി.വി. ദിനേശന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

സംഭവത്തിന് പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ഇവിടെ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തുമെന്നും ഇവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103149/stupam-and-mast-were-destroyed-at-chenoli)