---
title: "ലോക ഉപഭോക്തൃ ദിനം ആചരിച്ച് ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ "
english_title: "All Kerala Consumers Action Council on the occasion of World Consumer Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103233/all-kerala-consumers-action-council-on-the-occasion-of-world-consumer-day"
published_at: "2023-03-15T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411d0ec589a6_OBIT_CARD_JPG.JPG"
keywords: []
---

# ലോക ഉപഭോക്തൃ ദിനം ആചരിച്ച് ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ 

> **Lead Summary:** **പേരാമ്പ്ര: **ലോക ഉപഭോക്തൃ ദിനം ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ ആചരിച്ചു. പ്രമുഖ സാഹിത്യകാരന്‍ കെ.ടി.ബി കല്പത്തൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ലോക ഉപഭോക്തൃ ദിനം ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ ആചരിച്ചു. പ്രമുഖ സാഹിത്യകാരന്‍ കെ.ടി.ബി കല്പത്തൂര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഏ.സി മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി.

ഏ.കെ ചന്ദ്രന്‍, എന്‍.കെ കുഞ്ഞിമുഹമ്മദ്, അജയകുമാര്‍ ടി, അഷറഫ് കല്ലോട്, കെ.സി.ഡി പനക്കാട,് വിജയന്‍ ആവള, പി.സി ബാബു എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ സംഗമം കണ്‍സ്യൂമര്‍ ക്ലിനിക്ക് തുടങ്ങിയ പരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103233/all-kerala-consumers-action-council-on-the-occasion-of-world-consumer-day)