---
title: "കൂത്താളി ഫാമില്‍ കുള്ളന്‍ തെങ്ങിനങ്ങളുടെ മാതൃവൃക്ഷത്തോട്ടത്തിന് തുടക്കമായി "
english_title: "A mother tree plantation of dwarf coconuts has been started at Koothali Farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103248/a-mother-tree-plantation-of-dwarf-coconuts-has-been-started-at-koothali-farm"
published_at: "2023-03-15T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411e6732308d_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി ഫാമില്‍ കുള്ളന്‍ തെങ്ങിനങ്ങളുടെ മാതൃവൃക്ഷത്തോട്ടത്തിന് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര: **കൂത്താളി ജില്ലാ കൃഷിത്തോട്ടത്തില്‍ കുള്ളന്‍ തെങ്ങിനങ്ങളുടെ മാതൃവൃക്ഷത്തോട്ടം ഒരുങ്ങുന്നു. കൃഷി വകുപ്പ് പദ്ധതിയില്‍ ചാവക്കാട് കുറിയ ഓറഞ്ച്, മലയന്‍ കുറിയ മഞ്ഞ എന്നിങ്ങനെയുള്ള 50 വീതം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

## Article Content

** പേരാമ്പ്ര: **കൂത്താളി ജില്ലാ കൃഷിത്തോട്ടത്തില്‍ കുള്ളന്‍ തെങ്ങിനങ്ങളുടെ മാതൃവൃക്ഷത്തോട്ടം ഒരുങ്ങുന്നു. കൃഷി വകുപ്പ് പദ്ധതിയില്‍ ചാവക്കാട് കുറിയ ഓറഞ്ച്, മലയന്‍ കുറിയ മഞ്ഞ എന്നിങ്ങനെയുള്ള 50 വീതം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

ഫാമിന്റെ ബ്ലോക്ക് 14 ല്‍ ഇതിനായി പ്രത്യേകം സ്ഥലം തെളിച്ചെടുത്ത് നിശ്ചിത അകലത്തില്‍ ലേ ഔട്ട് ചെയ്താണ് ഇവ നടുന്നത്. ഭാവിയില്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉണ്ടാക്കാനുള്ള മാതൃവൃക്ഷമായി ഇവയെ പ്രയോജനപ്പെടുത്താം.

ഡിxടി, ടിxഡി വിഭാഗത്തിലുള്ള സങ്കരയിനം തെങ്ങിന്‍ തൈകള്‍ മതിയായ പരിശീലനം നേടി ഫാമില്‍ തന്നെ ഉല്പാദിപ്പിക്കാനാവും. കൂത്താളി ഫാമില്‍ നടന്ന ചടങ്ങില്‍ ഫാം സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന പി പ്രകാശ് തൈ നട്ടു കൊണ്ട് പദ്ധതി നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പുതുതായി ചാര്‍ജെടുത്ത ഫാം സൂപ്രണ്ട് എം.ആര്‍ രമ്യഭായി, കൃഷി ഓഫീസര്‍ അമിത ഗോപാല്‍, കൃഷി അസിസ്റ്റന്റുമാരായ ഇ.കെ ഷാജി ബാബു, ടി.കെ അജീഷ് കുമാര്‍, എം.എസ് സുധീഷ്, ഫാം തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103248/a-mother-tree-plantation-of-dwarf-coconuts-has-been-started-at-koothali-farm)