---
title: "നിയന്ത്രിക്കാം; ജീവിതശൈലീ രോഗങ്ങള്‍ക്കായ് സ്‌ക്രീനിംഗ് ക്യാമ്പ് "
english_title: "can control; Screening camp for lifestyle diseases"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103281/can-control-screening-camp-for-lifestyle-diseases"
published_at: "2023-03-16T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412693ef040b_OBIT_CARD_JPG.JPG"
keywords: []
---

# നിയന്ത്രിക്കാം; ജീവിതശൈലീ രോഗങ്ങള്‍ക്കായ് സ്‌ക്രീനിംഗ് ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **സമൂഹത്തില്‍ വര്‍ദ്ദിച്ച് വരുന്ന ജീവിത ശൈലീ രോഗങ്ങള്‍ തടഞ്ഞ് നിര്‍ത്തി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി കായത്തിരിക്കല്‍, വെള്ളംങ്കോട്ട് അയല്‍സഭകളില്‍ ഉള്ളവര്‍ക്കായി സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സമൂഹത്തില്‍ വര്‍ദ്ദിച്ച് വരുന്ന ജീവിത ശൈലീ രോഗങ്ങള്‍ തടഞ്ഞ് നിര്‍ത്തി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി കായത്തിരിക്കല്‍, വെള്ളംങ്കോട്ട് അയല്‍സഭകളില്‍ ഉള്ളവര്‍ക്കായി സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സുമേഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. വെളളംങ്കോട്ട് ഭാഗം അയല്‍സഭാ കണ്‍വീനര്‍ വി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ഒ.കെ ബിജു ക്ലാസ്സ് എടുത്തു.

തുടര്‍ന്ന് വിവിധതരത്തിലുള്ള പരിശോധനകള്‍ നടത്തി. ആശാ വര്‍ക്കര്‍ ഷൈജ കളരിപ്പറമ്പില്‍ സ്വാഗതവും കായത്തിരിക്കല്‍ അയല്‍സഭാ ചെയര്‍ പേഴ്‌സണ്‍ സുനീതി കായത്തിരിക്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103281/can-control-screening-camp-for-lifestyle-diseases)