---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം "
english_title: "New building for Perampra Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103283/new-building-for-perampra-block-panchayat"
published_at: "2023-03-16T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64126c626a2b5_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 1 കോടി രുപയുടെ പ്രവര്‍തിയാണ് ആരoഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് ഒരു കോടി രൂപ കൂടി 23 - 24 വര്‍ഷത്തില്‍ അനുവദിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡിസി ജനറല്‍ എം. മിനി മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, കെ.സുനില്‍, ശാരദ പട്ടേരി കണ്ടി, ഉണ്ണി വേങ്ങേരി, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്മത്, മധു കൃഷ്ണന്‍, ആര്‍.എം. രവീന്ദ്രന്‍, സി.പി.എ അസ്സിസ്, സഫ മജീദ്, കെ.പി പ്രസൂണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിഡിഒ പി. കാദര്‍ സ്വാഗതവും ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103283/new-building-for-perampra-block-panchayat)