---
title: "ഗുരുവരം; നാടിന്റെ നടനഗുരുനാഥന്‍ ഗുരു ചേമഞ്ചേരിക്ക് അനുസ്മരണം "
english_title: "Guruvaram; Commemoration of Guru Chemancheri, the actor of the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103285/guruvaram-commemoration-of-guru-chemancheri-the-actor-of-the-country"
published_at: "2023-03-16T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64126e675da1d_OBIT_CARD_JPG.JPG"
keywords: []
---

# ഗുരുവരം; നാടിന്റെ നടനഗുരുനാഥന്‍ ഗുരു ചേമഞ്ചേരിക്ക് അനുസ്മരണം 

> **Lead Summary:** ** കൊയിലാണ്ടി: **നാടിന്റെ നടനഗുരുനാഥന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ രണ്ടാം ചരമ വാര്‍ഷിക ദിനം പൂക്കാട് കലാലയത്തില്‍ ഗുരുവരം അനുസ്മരണ പരിപാടിയായി നടന്നു.

## Article Content

** കൊയിലാണ്ടി: **നാടിന്റെ നടനഗുരുനാഥന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ രണ്ടാം ചരമ വാര്‍ഷിക ദിനം പൂക്കാട് കലാലയത്തില്‍ ഗുരുവരം അനുസ്മരണ പരിപാടിയായി നടന്നു.

പൂക്കാട് കലാലയ പരിസരത്ത് ദീപ പ്രകാശനവും പുഷ്പാര്‍ച്ചനയും നടന്നു. കലാലയം വിശിഷ്ടാംഗം ജ്യോതി ബാലന്‍ ഗുരുവിന്റെ ഛായാചിത്രത്തിനു മുന്നില്‍ വിളക്കുതെളിയിച്ചു.

അനുസ്മരണ സദസ്സില്‍ യു.കെ. രാഘവന്‍, ഡോ. എന്‍.വി. സദാനന്ദന്‍, വിജയരാഘവന്‍ ചേലിയ എന്നിവര്‍ ഗുരുവിന്റെ കലാജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ അനുസ്മരിച്ച് ഭാഷണം നടത്തി.

കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കാവില്‍ പി. മാധവന്‍, സി.വി. ബാലകൃഷ്ണന്‍, കെ. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ എം. പ്രസാദ് സ്വാഗതവും സെക്രട്ടറി ശ്യാം സുന്ദര്‍ നന്ദിയും പറഞ്ഞു. ഏപ്രില്‍ 8 ന് നൃത്ത പഠനകേമ്പ്, സാംസ്‌കാരിക സമ്മേളനം, അവാര്‍ഡ് സമര്‍പ്പണം എന്നിവ നടക്കും.

പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നയന്‍താര മഹാദേവന് ഗുരുവിന്റെ സ്മരണയ്ക്കായുള്ള ഗുരുവരം പുരസ്‌കാരം സമര്‍പ്പിയ്ക്കും.

ഡോ. ഭരതാഞ്ജലി മധുസൂദനന്‍, കലാമണ്ഡലം പ്രേംകുമാര്‍, ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അവാര്‍ഡ് ശില്പം, പ്രശസ്തിപത്രവും പതിനായിരത്തിയൊന്ന് രൂപയും ചേര്‍ന്നതാണ് പുരസ്‌ക്കാരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103285/guruvaram-commemoration-of-guru-chemancheri-the-actor-of-the-country)