---
title: "മംഗള എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം "
english_title: "Mangala Express has to stop at Koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103286/mangala-express-has-to-stop-at-koilandi"
published_at: "2023-03-16T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641271737fe86_OBIT_CARD_JPG.JPG"
keywords: []
---

# മംഗള എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം 

> **Lead Summary:** ** കൊയിലാണ്ടി:** മംഗള എക്‌സ്പ്രസിന് ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കു പോകുമ്പോള്‍ കൊയി ലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ആവശ്യപ്പെട്ടു.

## Article Content

** കൊയിലാണ്ടി:** മംഗള എക്‌സ്പ്രസിന് ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കു പോകുമ്പോള്‍ കൊയി ലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ആവശ്യപ്പെട്ടു.

വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വടകര എം.പി. കെ. മുരളീധരന് കൊയിലാണ്ടിക്കൂട്ടം നിവേദനം നല്‍കി. എറണാകുളത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കൊ യിലാണ്ടിയില്‍ സ്റ്റോപ്പുണ്ടെങ്കിലും ഡല്‍ഹി-എറണാകുളം യാത്രയില്‍ സ്റ്റോപ്പില്ല.

ഇതുകാരണം കൊയിലാണ്ടിയില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് ഇറങ്ങി തിരിച്ചു വരേണ്ട സ്ഥിതിയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തിനുമുമ്പുള്ള സ്റ്റോപ്പുകളും സമയ ക്രമവും പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു. റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കാമെന്ന് എം.പി. ഉറപ്പുനല്‍കി.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ പവിത്രന്‍ കൊയിലാണ്ടി, ഡല്‍ഹി ചാപ്റ്റര്‍ സെക്രട്ടറി ഹക്കിം പൂനൂര്‍, വൈസ് പ്രസിഡന്റ് കെ.പി. മുകുന്ദന്‍, കണ്‍വീനര്‍ എ.പി. മധുസൂദനന്‍, അര്‍ജുന്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103286/mangala-express-has-to-stop-at-koilandi)