---
title: "പേരാമ്പ്ര സൈമണ്‍സ് കണ്ണാശുപത്രിയില്‍ സൗജന്യ ഗ്ലുക്കോമ നിര്‍ണ്ണയ ക്യാമ്പ് "
english_title: "Free Glaucoma Screening Camp at Perampra Simons Eye Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103382/free-glaucoma-screening-camp-at-perampra-simons-eye-hospital"
published_at: "2023-03-16T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412ec1d6ada3_1_kannu.jpg"
keywords: []
---

# പേരാമ്പ്ര സൈമണ്‍സ് കണ്ണാശുപത്രിയില്‍ സൗജന്യ ഗ്ലുക്കോമ നിര്‍ണ്ണയ ക്യാമ്പ് 

> **Lead Summary:** ** പേരാമ്പ്ര : **വര്‍ഷങ്ങളുടെ സേവന പാരമ്പര്യത്തോടെ പേരാമ്പ്രക്കാര്‍ക്ക് സുഖകരമായ കാഴ്ചയൊരുക്കിയ പേരാമ്പ്ര സൈമണ്‍സ് കണ്ണാശുപത്രിയില്‍ സൗജന്യ ഗ്ലുക്കോമ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര : **വര്‍ഷങ്ങളുടെ സേവന പാരമ്പര്യത്തോടെ പേരാമ്പ്രക്കാര്‍ക്ക് സുഖകരമായ കാഴ്ചയൊരുക്കിയ പേരാമ്പ്ര സൈമണ്‍സ് കണ്ണാശുപത്രിയില്‍ സൗജന്യ ഗ്ലുക്കോമ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ലോക ഗ്ലുക്കോമ വാരാചരണത്തോട് അനുബന്ധിച്ചാണ് ഇവിടെ സൗജന്യ ഗ്ലുക്കോമ നിര്‍ണ്ണയ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഗ്ലുക്കോമയ്ക്ക് എതിരെ പോരാടാം, ഒഴിവാക്കാവുന്ന അന്ധത തടയാന്‍ നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശവുമായണ് ക്യാമ്പ് നടത്തുന്നത്.

60 വയസ്സിന് മുകളിലുള്ളവരില്‍ അന്ധതയ്ക്കുള്ള പ്രധാന കാരണമാണ് ഗ്ലോക്കോമ. എന്നിരുന്നാലും ഇത് ഏത് പ്രായക്കാരെയും ബാധിക്കാം.

ആഗോളതലത്തില്‍ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങള്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗം മൂലം 4.5 ദശലക്ഷം ആളുകള്‍ അന്ധരാണെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു.

ഈ സാഹചര്യത്തില്‍ ഗ്ലോക്കോമയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി മാര്‍ച്ച് ആറ് മുതല്‍ 12 വരെയാണ് ലോക ഗ്ലോക്കോമ വാരാചരണം നടത്തുന്നത്.

രോഗാരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാല്‍ കാഴ്ച നഷ്ടം മന്ദഗതിയില്‍ ആക്കുകയോ തടയുകയോ ചെയ്യാം.

പേരാമ്പ്ര ചെമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന സൈമണ്‍സ് കണ്ണാശുപത്രിയില്‍ വെച്ച് മാര്‍ച്ച് 18 ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് സൗജന്യ ഗ്ലുക്കോമ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0496 2616501, 6235055501 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103382/free-glaucoma-screening-camp-at-perampra-simons-eye-hospital)