---
title: "ദാഹജല വിതരണത്തിന് തണ്ണീര്‍പന്തല്‍ ഒരുങ്ങി "
english_title: "Tanneerpantal is ready for drinking water supply at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103405/tanneerpantal-is-ready-for-drinking-water-supply-at-koilandy"
published_at: "2023-03-16T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64130115be555_1_dhaham.jpg"
keywords: []
---

# ദാഹജല വിതരണത്തിന് തണ്ണീര്‍പന്തല്‍ ഒരുങ്ങി 

> **Lead Summary:** **കൊയിലാണ്ടി:** ദാഹജല വിതരണത്തിന് തണ്ണീര്‍പന്തല്‍ ഒരുങ്ങി. കനത്ത വേനല്‍ ചൂടില്‍ നഗരത്തിലെത്തുന്നവര്‍ക്ക് ദാഹജല വിതരണം ചെയ്ത് ആശ്വാസം പകരാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തണ്ണീര്‍പന്തല്‍ ഒരുക്കി.

## Article Content

**കൊയിലാണ്ടി:** ദാഹജല വിതരണത്തിന് തണ്ണീര്‍പന്തല്‍ ഒരുങ്ങി. കനത്ത വേനല്‍ ചൂടില്‍ നഗരത്തിലെത്തുന്നവര്‍ക്ക് ദാഹജല വിതരണം ചെയ്ത് ആശ്വാസം പകരാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തണ്ണീര്‍പന്തല്‍ ഒരുക്കി.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

തിളപ്പിച്ചാറ്റിയ വെള്ളവും, മണ്‍കൂജയിലെ തണുത്ത വെള്ളവും, ചൂടുവെള്ളവും കാലത്ത് 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ വിതരണം ചെയ്യുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ആദ്യദിവസം തന്നെ തണ്ണീര്‍പന്തലില്‍ എത്തി ദാഹജലം കുടിച്ചത്.

തണ്ണീര്‍ പന്തലിന്റെ കൂടെ മണ്‍ചട്ടിയില്‍ വെള്ളം നിറച്ച് മരക്കൊമ്പില്‍ കെട്ടിത്തൂക്കി പക്ഷികള്‍ക്കും ദാഹജല വിതരണത്തിനുള്ള സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രജില, കെ.എ. ഇന്ദിര കൗണ്‍സിലര്‍മാരായ എ. ലളിത, പി. പ്രജിഷ, ജിഷ പുതിയേടത്ത്, എം. ദൃശ്യ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103405/tanneerpantal-is-ready-for-drinking-water-supply-at-koilandy)